നാല്പതു മണി ആരാധന: ലോഗോ പ്രകാശനം
1584709
Monday, August 18, 2025 11:49 PM IST
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാല്പതുമണി ദിവ്യാരാധന നൂറാം വർഷത്തിലേക്ക്. ജൂബിലി ആഘോഷത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. 2026 ജനുവരി ഒമ്പത്, 10, 11 തീയതികളിലായി ദിവ്യകാരുണ്യ കോൺഗ്രസ്, ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദർശനം, നഗരവീഥിയിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം, ജൂബിലി മഹാസമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ ലോഗോ പ്രകാശനം നിർവഹിച്ചു.
സഹവികാരി ഫാ. ജോസ് പാലത്തിങ്കൽ, ജനറൽ കൺവീനർ വി.കെ. ജോർജ്, ഫ്രാൻസിസ് പൊള്ളേച്ചിറ, ബേബി ജോൺ, സാബു ജോൺ, ടി.കെ. തോമസ്, സാബു വർഗീസ്, ടോമി മുല്ലപ്പള്ളി, ബെന്നി ജോസഫ്, ജോസ് വിരുവേലി, ജോസഫ് പഞ്ഞിക്കാരൻ, സെബാസ്റ്റ്യൻ പട്ടത്ത്, ആലീസ് ഐസക്, ഇ.സി. ജോർജ് ഇടവഴിക്കൽ എന്നിവർ പങ്കെടുത്തു.