അലോഷ്യന്‍ കിന്റര്ഗാര്ട്ടന് വെഞ്ചരിപ്പ്
1584705
Monday, August 18, 2025 11:49 PM IST
എടത്വ: സെന്റ് അലോഷ്യസ് എല്‍പി സ്കൂളില്‍ അലോഷ്യന്‍ കിന്റര്ഗാര്ട്ടന് പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മം നടന്നു. ഫൊറോന പാരീഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കിയത്. പ്രീ-പ്രൈമറി കുട്ടികള്‍ക്ക് നല്ല പഠനാന്തരീക്ഷവും മാനസികോല്ലാസവും നല്കുന്ന വിധത്തില്‍ മനോഹരമായ രണ്ടു ക്ലാസ് മുറികളാണ് മാനേജ്മെന്റ് ഒരുക്കിയിരിക്കുന്നത്.
സ്കൂള്‍ മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി അസി. വികാരി ഫാ. കുര്യന് പുത്തന്‍പുര, കൈക്കാരന്മാരായ പി.എസ്. റ്റോമിച്ചന്‍ പറപ്പള്ളില്‍, കെ.എം. ജയിംസ് കളത്തൂര്‍, വിന്‍സെന്റ് തോമസ് പഴയാറ്റില്‍, പള്ളി കമ്മിറ്റി അംഗങ്ങളായ ജയിംസുകുട്ടി കന്നയില്‍ തോട്ടുകടവില്‍, സിബിച്ചന് തെക്കേടം, പ്രധാനാധ്യാപിക റോസ് കെ. ജേക്കബ്, എംപിറ്റിഎ പ്രസിഡന്റ് ഷീബാ ചെല്ലപ്പന്, പിടിഎ വൈസ് പ്രസിഡന്റ് ജിബിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.