‘പൊന്‍തൂവല്‍-2025’ എംപി മെറിറ്റ് അവാര്‍ഡ് വിതരണം 31ലേക്കു മാറ്റി
1585565
Thursday, August 21, 2025 11:36 PM IST
അമ്പലപ്പുഴ: പൊന്‍തൂവല്‍-2025 എംപി മെറിറ്റ് അവാര്‍ഡ് വിതരണം 31 ലേക്കു മാറ്റി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ആലപ്പുഴ ലോക്സഭാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് കെ.സി. വേണുഗോപാല്‍ എംപി നല്‍കിവരുന്ന പൊന്‍തൂവല്‍ മെറിറ്റ് അവാര്‍ഡ് 2025ന്റെ വിതരണം 31ലേക്കു മാറ്റിവച്ചു.
23ന് നല്‍കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. 31ന് രാവിലെ 11ന് രജിസ്ട്രേഷന് ആരംഭിക്കും. പാതിരപ്പള്ളി കാംലോട്ട് കണ്വന്ഷന് സെന്ററില്‍ ഉച്ചയ്ക്ക് 12ന് പൊതുസമ്മേളനത്തിന്റെയും അവാര്‍ഡ് ദാന ചടങ്ങിന്റെ യും ഉദ്ഘാടനം നടക്കും.
ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ സംസ്ഥാന സിലബസ്, സിബിസിഇ വിഭാഗങ്ങളില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കും നൂറുശതമാനം വിജയം നേടിയ മണ്ഡലത്തിലെ സ്കൂളുകള്‍ക്കും പ്രത്യേക പുരസ്കാരം നല്കി ആദരിക്കും. മിടുക്കരായ കുട്ടികള്‍ക്ക് പഠനത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കെ.സി. വേണുഗോപാല്‍ എംഎല്‍എ ആയിരിക്കേ 2006 മുതല്‍ ആരംഭിച്ച പദ്ധതിയാണിത്.