മീറ്റ് ദ ഹീറോ പരിപാടി സംഘടിപ്പിച്ചു
1585383
Thursday, August 21, 2025 6:40 AM IST
ഹരിപ്പാട്: നാലാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തക പ്രവർത്തനത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന വിഷയത്തിൽ മണ്ണാറശാല യുപി സ്കൂളിൽ മീറ്റ് ദ ഹീറോ പരിപാടി സംഘടിപ്പിച്ചു. ഹരിപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ.എസ്. ഷൈജ കുഞ്ഞുങ്ങളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.
പ്രഥമാധ്യാപിക കെ.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. അധ്യാപകരായ എസ്. ആര്യൻ നമ്പൂതിരി, കെ. ശ്രീകല, സീമാ ദാസ്, ആർ. എസ്. ശ്രീലക്ഷ്മി, അഖില ആർ. പിള്ള, മീര കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.