മൂന്നാം ഊഴം ഉറപ്പാക്കാന്‍ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയണം: ബിനോയ് വിശ്വം
1584999
Tuesday, August 19, 2025 11:35 PM IST
ചേര്‍ത്തല: സംസ്ഥാനത്ത് ഇടതുഭരണത്തിനു മൂന്നാം ഊഴം ഉണ്ടാകുമെന്നും അതുറപ്പിക്കാന്‍ ഭരണത്തിലെ ദൗര്‍ബല്യങ്ങള്‍ എല്‍ഡിഎഫും സിപിഎം അടക്കമുള്ള എല്ലാപാര്‍ട്ടികളും തിരിച്ചറിയണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ വേണ്ടിവന്നാല്‍ സമരമാര്‍ഗങ്ങളും സിപിഐ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ശതാബ്ദി ആഘോഷ സമ്മേളനം വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ല ശക്തിപ്പെടുത്താനാണ്. സിപിഐ-സിപിഎം ഐക്യമുന്നണിക്കായി മുഖ്യമന്ത്രിക്കസേരപോലും വേണ്ടെന്നുവച്ച പാര്‍ട്ടിയാണു സിപിഐയെന്നത് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി. പ്രസാദ് അധ്യക്ഷനായി.
ദേശീയ സെക്രട്ടേറിയേറ്റംഗം കെ. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ജി.ആര്. അനില്‍, നേതാക്കളായ ടി.ജെ. ആഞ്ചലോസ്, എസ്. സോളമന്, ടി.ടി. ജിസ്മോന്, പി.വി. സത്യനേശന്, ദീപ്തി അജയകുമാര്‍, ഡി. സുരേഷ് ബാബു, എം.സി. സിദ്ധാർഥന്, ബി. ബിമല്‍റോയ്, എന്‍. എസ്. ശിവപ്രസാദ്, എം.കെ. ഉത്തമന്, പി.എം. അജിത്ത്കുമാര്‍, ബാബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.