അ​നി​ല്‍ ആ​ന്‍റ​ണി​ക്കു വോ​ട്ടു​തേ​ടി മീ​നാ​ക്ഷി​ലേ​ഖി അ​ടൂ​രി​ല്‍
Sunday, April 14, 2024 4:37 AM IST
‌അ​ടൂ​ര്‍: ഭാ​വി ത​ല​മു​റ​യ്ക്കു ജീ​വി​ക്കാ​ന്‍ സ​ഹ​ച​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ള​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ ​ആ​ന്‍​ണി​ക്കു വോ​ട്ടു​തേ​ടി അ​ടൂ​രി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മോ​ദി​യെ നേ​രി​ടാ​ന്‍ പ്രാ​പ്തി​യു​ള്ള നേ​താ​ക്ക​ള്‍ പ്ര​തി​പ​ക്ഷ​ത്തി​ല്ല. ജ​ന​ങ്ങ​ളു​ടെ സ​ര്‍​ക്കാ​രാ​യാ​ണ് മോ​ദി പ്ര​വൃ​ത്തി​ച്ച​ത്. കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​ത്ത​നം​തി​ട്ട വി​ഭ​വ​സ​മ​ർ​ഥി​യു​ള്ള നാ​ടാ​ണ്.

എ​ന്നാ​ല്‍ ലൗ ​ജി​ഹാ​ദ​ക​ളു​ടെ വ​ള​ര്‍​ച്ച വ​ര്‍​ധി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ അ​ര​ക്ഷി​താ​വ​സ്ഥ കാ​ര​ണ​മാ​ണ് പ​ല​രും തൊ​ഴി​ല്‍ സു​ര​ക്ഷ തേ​ടി നാ​ടു​വി​ടു​ന്ന​തെ​ന്ന് മീ​നാ​ക്ഷി ലേ​ഖി പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് കു​ര്യ​ന്‍, വി​ക്ട​ര്‍ ടി. ​തോ​മ​സ്, പ​ന്ത​ളം പ്ര​താ​പ​ന്‍, ടി.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ക​സി​ത ഭാ​ര​തം പ​ത്ത​നം​തി​ട്ട എ​ഡി​ഷ​ന്‍ എ​ന്ന പേ​രി​ല്‍ എ​ന്‍​ഡി​എ​യു​ടെ പ്ര​ത്യേ​ക പ്ര​ക​ട​ന പ​ത്രി​ക മീ​നാ​ക്ഷി​ലേ​ഖി പു​റ​ത്തി​റ​ക്കി.