വീ​​ട്ടി​​ല്‍ വോ​​ട്ട് നാ​​ളെ​​മു​​ത​​ല്‍
Sunday, April 14, 2024 4:37 AM IST
കോ​​ട്ട​​യം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ 85 വ​​യ​​സു പി​​ന്നി​​ട്ട മു​​തി​​ര്‍​ന്ന വോ​​ട്ട​​ര്‍​മാ​​ര്‍​ക്കും ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട​​വ​​ര്‍​ക്കും വീ​​ട്ടി​​ലെ​​ത്തി വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ന​​ട​​പ​​ടി നാ​​ളെ ആ​​രം​​ഭി​​ക്കും.

അ​​സ​​ന്നി​​ഹി​​ത വോ​​ട്ട​​ര്‍(​​ആ​​ബ്സെ​​ന്‍റീ വോ​​ട്ട​​ര്‍)​​വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ടു​​ത്തി​​യാ​​ണ് 85 വ​​യ​​സു പി​​ന്നി​​ട്ട​​വ​​ര്‍​ക്കും 40 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള​​വ​​ര്‍​ക്കും വീ​​ട്ടി​​ല്‍​ത്ത​​ന്നെ വോ​​ട്ട് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

അ​​സ​​ന്നി​​ഹി​​ത വോ​​ട്ട​​ര്‍​മാ​​ര്‍​ക്കു​​ള്ള വോ​​ട്ടിം​​ഗി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ടം നാ​​ളെ തു​​ട​​ങ്ങി 19ന് ​​അ​​വ​​സാ​​നി​​ക്കും. 12 ഡി ​​പ്ര​​കാ​​രം അ​​പേ​​ക്ഷ ന​​ല്‍​കി​​യ അ​​ര്‍​ഹ​​രാ​​യ വോ​​ട്ട​​ര്‍​മാ​​രു​​ടെ വീ​​ടു​​ക​​ളി​​ല്‍ സ്‌​​പെ​​ഷ​​ല്‍ പോ​​ളിം​​ഗ് ടീ​​മു​​ക​​ളെ​​ത്തി വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും. ഒ​​ന്നാം​​ഘ​​ട്ട​​ത്തി​​ല്‍ വോ​​ട്ട് ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കാ​​ത്ത വോ​​ട്ട​​ര്‍​മാ​​രു​​ടെ വീ​​ടു​​ക​​ളി​​ല്‍ 20 മു​​ത​​ല്‍ 24 വ​​രെ​​യു​​ള്ള തീ​​യ​​തി​​ക​​ളി​​ല്‍ ര​​ണ്ടാം​​ഘ​​ട്ട​​മാ​​യി പോ​​ളിം​​ഗ് ടീം ​​സ​​ന്ദ​​ര്‍​ശി​​ച്ച് വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും. ഈ ​​ര​​ണ്ടു​​ഘ​​ട്ട​​ത്തി​​ലും വോ​​ട്ടു ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​വ​​രു​​ടെ വീ​​ടു​​ക​​ളി​​ല്‍ 25ന് (​​ബ​​ഫ​​ര്‍ തീ​​യ​​തി) പോ​​ളിം​​ഗ് സം​​ഘം വീ​​ണ്ടും സ​​ന്ദ​​ര്‍​ശി​​ക്കും.

ഉ​​പ​​വ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ ത​​യാ​​റാ​​ക്കി​​യ സ​​മ​​യ​​ക്ര​​മ​​പ്ര​​കാ​​രം വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ട തീ​​യ​​തി വോ​​ട്ട​​ര്‍​മാ​​രെ മു​​ന്‍​കൂ​​ട്ടി അ​​റി​​യി​​ക്കും. പ്ര​​സ്തു​​ത പ​​ട്ടി​​ക സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കും ബ​​ന്ധ​​പ്പെ​​ട്ട ബൂ​​ത്ത് ലെ​​വ​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍​ക്കും മു​​ന്‍​കൂ​​റാ​​യി ല​​ഭ്യ​​മാ​​ക്കും. ര​​ണ്ടു പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, ഒ​​രു മൈ​​ക്രോ ഒ​​ബ്‌​​സ​​ര്‍​വ​​ര്‍, വീ​​ഡി​​യോ​​ഗ്രാ​​ഫ​​ര്‍, ഒ​​രു സു​​ര​​ക്ഷാ​​ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​യി​​രി​​ക്കും വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​യി താ​​മ​​സ​​സ്ഥ​​ല​​ത്ത് എ​​ത്തു​​ക. വോ​​ട്ടി​​ംഗി​​ന്‍റെ ര​​ഹ​​സ്യ​​സ്വ​​ഭാ​​വം നി​​ല​​നി​​ര്‍​ത്തി വോ​​ട്ട് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളും സം​​ഘം ഒ​​രു​​ക്കും. ജി​​ല്ല​​യി​​ല്‍ 15036 പേ​​രാ​​ണ് അ​​സ​​ന്നി​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ലു​​ള്‍​പ്പെ​​ടു​​ത്തി വീ​​ട്ടി​​ല്‍ വോ​​ട്ട് ചെ​​യ്യാ​​ന്‍ അ​​പേ​​ക്ഷ ന​​ല്‍​കി​​യി​​ട്ടു​​ള​​ള​​ത്.