സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി
Sunday, April 14, 2024 7:03 AM IST
വൈ​ക്കം: അ​ന്തി​യു​റ​ങ്ങാ​ൻ​സു​ര​ക്ഷി​ത ഭ​വ​ന​മി​ല്ലാ​തി​രു​ന്ന സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ​വീ​ടൊ​രു​ക്കി ന​ൽ​കി സ​ഹ​പാ​ഠി​ക​ൾ. വൈ​ക്കം ശ്രീ​മ​ഹാ​ദേ​വ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശ്രീ​മ​ഹാ​ദേ​വ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​വ​നം നി​ർ​മി​ച്ച​ത്. ശ്രീ ​മ​ഹാ​ദേ​വ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.

ശ്രീ​മ​ഹാ​ദേ​വ കോ​ള​ജ്, ഐ​ടി​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യെ​ല്ലാ​വ​രും ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി സ​ഹ​ക​രി​ച്ചു. ആ​റ​ര ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഭ​വ​ന നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. പു​തി​യ ഭ​വ​ന​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ ശ്രീ​മ​ഹാ​ദേ​വ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും കോ​ള​ജ് ഡ​യ​റ​ക്ട​റു​മാ​യ പി.​ജി.​എം. നാ​യ​ർ കാ​രി​ക്കോ​ട് ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ച്ച്. സൗ​മ്യ​യ്ക്ക് കൈ​മാ​റി.

കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​കെ. നി​ധി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ബി. ​മാ​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശ്രീ​ല​ക്ഷ്മി ച​ന്ദ്ര​ശേ​ഖ​ർ, ബി​ച്ചു എ​സ്. നാ​യ​ർ, സ്നേ​ഹ എ​സ്. പ​ണി​ക്ക​ർ, മാ​നി​ഷ കെ. ​ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.