പ്രചാരണം ടോപ്ഗിയറിലേക്ക്
Monday, April 15, 2024 11:51 PM IST
വോ​ട്ട​വ​കാ​ശം ജാ​ഗ്ര​ത​യോ​ടെ
വി​നി​യോ​ഗി​ക്ക​ണം: ആ​ന്‍റോ ആ​ന്‍റ​ണി

റാ​ന്നി: ജ​ന​ങ്ങ​ൾ വോ​ട്ട​വ​കാ​ശം ജാ​ഗ്ര​ത​യോ​ടെ വി​നി​യോ​ഗി​ക്കേ​ണ്ട നി​ർ​ണാ​യ​ക തെ​ര​ഞ്ഞെടു​പ്പാ​ണി​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി. എ​ഴു​മ​റ്റൂ​ർ ബ്ലോ​ക്കു​ത​ല സ്വീ​ക​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി​ക​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ല്പു ത​ന്നെ അ​പ​ക​ട​ത്തി​ലാ​യ ഘ​ട്ട​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ​ങ്ക​ല്പ​ങ്ങ​ൾ പു​ല​രാ​ൻ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. കാ​വി​വ​ത്ക​ര​ണ​വും ചു​വ​പ്പു​വ​ത്ക​ര​ണ​വും ഫാ​സി​സം ആ​ണെ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും ചേ​ർ​ത്ത് പി​ടി​ക്കു​ന്ന ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മു​ന്ന​ണി​യു​ടെ പേ​രാ​ണ് ഇ​ന്ത്യ. ന​മ്മു​ടെ ഇ​ന്ത്യ നി​ല​നി​ൽ​ക്കാ​നാ​യി ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി ഇ​ന്ന് പ​ന്ത​ളം ബ്ലോ​ക്കി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ ച​ന്ദ​ന​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ​നി​ന്നാ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം കെ​പി​സി​സി പ്ര​ചാ​ര​ണ വി​ഭാ​ഗം ക​ൺ​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം പ​ന്ത​ള​ത്താ​ണ് സ​മാ​പ​നം.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും: തോ​മ​സ് ഐ​സ​ക്

റാ​ന്നി: മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം ന​ല്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ൽ​ഡി​എ​ഫ് ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് സ്ഥാ​നാ​ർ​ഥി തോ​മ​സ് ഐ​സ​ക്. റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലി​ല്ലാ​യ്മ, സം​രം​ഭ​ക​ത്വ വി​ക​സ​നം, ടൂ​റി​സം, മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഐ​സ​ക് പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക് ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണ​പ​ര്യ​ട​നം ന​ട​ത്തി.

രാ​വി​ലെ ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ലെ കാ​നം ച​ന്ത​ക്ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ബി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​രേ​ഷ് കെ. ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​ടും​കു​ന്നം, ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം ശാ​ന്തി​പു​ര​ത്ത് സ​മാ​പി​ച്ചു.

തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ പൂ​ക്ക​ളും പു​സ്ത​ക​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ന​ല്കി​യാ​ണ് ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ര​വേ​റ്റ​ത്. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ. ​ജെ. തോ​മ​സ്, എ.​വി. റ​സ​ൽ, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഗി​രീ​ഷ് എ​സ്. നാ​യ​ർ, ഷെ​മീം അ​ഹ​മ്മ​ദ്. വി.​ജി. ലാ​ൽ, എ.​എം. മാ​ത്യു, എം.​എ. ഷാ​ജി, പി.​എ. താ​ഹ തു​ടങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​മു​ഖ ഫു​ട്ബോ​ൾ ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി അ​ബു​ദാ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ബു​ദാ​ബി ക​പ്പി​ൽ മ​ത്സ​രി​ച്ച കാ​നം സ്വ​ദേ​ശി ദ​യാ​ൽ ഡേ​വ​ഡ് സാ​മു​വ​ലി​നെ​യും പാ​റ​മ​ട​ക്കു​ള​ത്തി​ൽ വീ​ണ ആ​ളെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ എം.​ഡി. മോ​നി​ഷ​യേ​യും സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ടെ തോ​മ​സ് ഐ​സ​ക് ആ​ദ​രി​ച്ചു.

അ​നി​ൽ ആ​ന്‍റ​ണി റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി

റാ​ന്നി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ അ​ട്ട​ത്തോ​ട് ഗി​രി​ജ​ൻ കോ​ള​നി​യി​ൽ​നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജി ആ​ർ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​റാ​ണം​തോ​ട്, തു​ലാ​പ്പ​ള്ളി, കൊ​ല്ല​മു​ള, ചാ​ത്ത​ൻ​ത​റ, വെ​ച്ചൂ​ച്ചി​റ, കു​ന്നം, മ​ണ്ണ​ടി​ശാ​ല, പ​രു​വ തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു പ​ര്യ​ട​നം. ഉ​ച്ച​ക​ഴി​ഞ്ഞ് റാ​ന്നി പെ​രു​ന്പു​ഴ ടൗ​ണി​ൽ​നി​ന്നു പ​ര്യ​ട​നം തു​ട​ങ്ങി. റാ​ന്നി, വ​ട​ശേ​രി​ക്ക​ര, അ​ത്തി​ക്ക​യം, പെ​രു​നാ​ട് പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ഇ​ട്ടി​യ​പ്പാ​റ​യി​ൽ സ​മാ​പി​ച്ചു.

അ​ടൂ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം ഇ​ന്ന് കൊ​ടു​മ​ൺ ഐ​ക്കാ​ട് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കും. ഇ​ട​ത്തി​ട്ട, ച​ന്ദ​ന​പ്പ​ള്ളി, ഒ​റ്റ​ത്തേ​ക്ക്, പെ​രും​പു​ളി​ക്ക​ൽ, പ​റ​പ്പെ​ട്ടി, തോ​ലൂ​ഴം, വ​ഴി കു​ര​ന്പാ​ല​യി​ലെ​ത്തും. വൈ​കു​ന്നേ​രം തെ​ങ്ങ​മ‌​ത്താ​ണ് സ​മാ​പ​നം.