സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ മ​ൾ​ട്ടി ഫം​ഗ്ഷ​ണ​ൽ ജിം
Monday, April 15, 2024 11:51 PM IST
മു​ണ്ട​ക്ക​യം: കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യും ആ​രോ​ഗ്യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ക്ര​മീ​ക​രി​ച്ച മ​ൾ​ട്ടി ഫം​ഗ്ഷ​ണ​ൽ ജി​മ്മി​ന്‍റെ​യും ക്രി​ക്ക​റ്റ് നെ​റ്റ് പ്രാ​ക്ടീ​സ് ഗ്രൗ​ണ്ടി​ന്‍റെ​യും ഖോ-​ഖോ ഗെ​യിം ഗ്രൗ​ണ്ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മോ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. ശാ​രീ​രി​ക​ക്ഷ​മ​ത​ക്ക​പ്പു​റം കാ​യി​ക പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട മാ​ന​സി​കാ​വ​സ്ഥ​യി​ൽ ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും സ​ഹി​ഷ്ണ​ത​യും ഏ​കോ​പ​ന​വും ടീം ​വ​ർ​ക്കും അ​വ​ർ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​മെ​ന്നും ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പറ​ഞ്ഞു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ വ​ട​ക്കേ​തി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​തോ​മ​സ് നാ​ല​ന്ന​ടി​യി​ൽ, മു​ൻ സ്കൂ​ൾ മാ​നേ​ജ​ർ​മാ​രാ​യ ഫാ. ​ഫി​ലി​പ്പ് മ​ഞ്ചാ​ടി​യി​ൽ, ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷീ​ബ സി. ​ഏ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജി​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ജി നി​ക്കോ​ളാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.