സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ള്‍ സ​​​മൂ​​​ഹ​​​ത്തി​​​ല്‍ തി​​​രു​​​ത്ത​​​ല്‍ ശ​​​ക്തി​​​യാ​​കേ​​​​ണ്ട​​വ​​ർ: മാ​​​ര്‍ പെ​​​രു​​​ന്തോ​​​ട്ടം
Tuesday, April 16, 2024 5:16 AM IST
കോ​​​ട്ട​​​യം: സ​​​മു​​​ദാ​​​യ നേ​​​താ​​​ക്ക​​​ള്‍ മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന​​​വ​​​രും സ​​​മൂ​​​ഹ​​​ത്തി​​​ല്‍ തി​​​രു​​​ത്ത​​​ല്‍ ശ​​​ക്തി​​​യാ​​​യി നി​​​ല​​​കൊ​​​ള്ളേ​​​ണ്ട​​​വ​​​രു​​​മാ​​​ണെ​​​ന്ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​മി​​​തി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൊ​​​തു​​​യോ​​​ഗം ച​​​ങ്ങ​​​നാ​​​ശേ​​​രി ക​​ത്തീ​​​ഡ്ര​​​ല്‍ പാ​​​രീ​​​ഷ് ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു മു​​​ന്നേ​​​റു​​​വാ​​​ന്‍ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ത​​യാ​​റാ​​​ക​​​ണം. വെ​​​ല്ലു​​​വി​​​ളി​​​ക​​​ളി​​​ല്‍ പ​​​ത​​​റാ​​​തെ പൂ​​​ര്‍വീ​​​ക​​​ര്‍ പ​​​ടു​​​ത്തു​​​യ​​​ര്‍ത്തി​​​യ പാ​​​ത​​​യി​​​ലൂ​​​ടെ ജീ​​​വി​​​ത​​​വി​​​ജ​​​യം കൈ​​​വ​​​രി​​​ക്കു​​​വാ​​​ന്‍ ല​​​ക്ഷ്യ​​​ത്തി​​​ല്‍ ഊ​​​ന്നി​​​യു​​​ള്ള പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു മു​​​ന്‍തൂ​​​ക്കം ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത ​വ​​​ഹി​​​ച്ചു.
വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​മാ​​​രാ​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചാ​​​മ​​​ക്കാ​​​ല, പി​​​ആ​​​ര്‍ഒ ജോ​​​ജി ചി​​​റ​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിന് നേ​​​തൃ​​​ത്വം ന​​​ല്‍കി.