‘പി.​​എം. മ​​ര്‍​ക്കോ​​സ് ക​​ഠി​​നാ​​ധ്വാ​​നം കൈ​​മു​​ത​​ലാ​​ക്കി​​യ വ്യ​​ക്തി​​ത്വ​​ം’
Tuesday, April 16, 2024 5:16 AM IST
കോ​​ട്ട​​യം: ക​​ഠി​​നാ​​ധ്വാ​​ന​​വും നി​​ര​​ന്ത​​ര പ​​രി​​ശ്ര​​മ​​വും കൈ​​മു​​ത​​ലാ​​ക്കി​​യ വ്യ​​ക്തി​​ത്വ​​ത്തി​​ന്‍റെ ഉ​​ട​​മ​​യാ​​ണ് പി.​​എം. മാ​​ർ​​ക്കോ​​സെ​​ന്നു ന്യൂ​​ന​​പ​​ക്ഷ വി​​ക​​സ​​ന വ​​കു​​പ്പ് ചെ​​യ​​ര്‍​മാ​​ന്‍ സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്. ദ​​ളി​​ത് ക​​ത്തോ​​ലി​​ക്കാ സ​​ഭ സ്ഥാ​​പ​​ക പ്ര​​സി​​ഡ​​ന്‍റ് പി.​​എം. മ​​ര്‍​ക്കോ​​സി​​ന്‍റെ 63-ാം ച​​ര​​മ​​വാ​​ര്‍​ഷി​​ക ആ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഡി​​സി​​എം​​എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് ഇ​​ല​​വു​​ങ്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​സ്‌​​സി, എ​​സ്ടി ബി​​സി ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ബി​​ഷ​​പ് ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​​സി​​എം​​എ​​സ് സം​​സ്ഥാ​​ന അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സു​​കു​​ട്ടി ഇ​​ട​​ത്തി​​ന​​കം, ഡി​​സി​​എം​​എ​​സ് വി​​ജ​​യ​​പു​​രം രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് ത​​റ​​യി​​ല്‍, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി​​ന്‍​സെ​​ന്‍റ് ആ​​ന്‍റ​​ണി, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജ​​സ്റ്റി​​ന്‍ പി. ​​സ്റ്റീ​​ഫ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വ​​യ​​ലാ സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട യു.​​വി. മാ​​ത്യു​​വി​​നെ​​യും കെ​​ആ​​ര്‍​എ​​ല്‍​സി​​സി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട പ്ര​​ബ​​ല​​ദാ​​സി​​നെ​​യും പൊ​​ന്നാ​​ട​യ​ണി​​യി​​ച്ചു ആ​​ദ​​രി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ഫാ. ​​ജോ​​സ​​ഫ് ത​​റ​​യി​​ലി​​ന്‍റെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ ന​​ല്ലി​​ട​​യ​​ന്‍ പ​ള്ളി​യി​ൽ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും ഒ​​പ്പീ​​സും ന​​ട​​ത്തി.