ഒരുമയുടെ സ​​ദ്യ വി​​ത​​ര​​ണം
Tuesday, April 16, 2024 5:16 AM IST
ഞീ​​ഴൂ​​ര്‍: ഒ​​രു​​മ ചാ​​രി​​റ്റ​​ബി​​ള്‍ സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ഷു​​ദി​​ന​​ത്തി​​ല്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ പാ​​യ​​സ​​ത്തോ​​ടു കൂ​​ടി​​യ സ​​ദ്യ വി​​ത​​ര​​ണം ചെ​​യ്തു.

അ​​ന്ന​​ദാ​​നം മ​​ഹാ​​ദാ​​നം പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്തി വൈ​​ക്കം, ഉ​​ഴ​​വൂ​​ര്‍, കൂ​​ട​​ല്ലൂ​​ര്‍, പാ​​ലാ ആ​​ശു​​പ​​ത്രി​​ക​​ളി​​ലാ​​ണ് സു​​മ​​ന​​സു​​ക​​ളു​​ടെ സ​​ഹാ​​യ​​ത്താ​​ല്‍ ദി​​വ​​സ​​വും ന​​ട​​ത്തി​​വ​​രു​​ന്ന ഭ​​ക്ഷ​​ണ വി​​ത​​ര​​ണം വി​​ഷു​​ദി​​ന​​ത്തി​​ല്‍ ആ​​ഘോ​​ഷ​​മാ​​ക്കി​​യ​​ത്.

ഡോ. ​​ക​​വി​​ത പു​​ല്‍പാ​​റ​​യി​​ല്‍ ന​​ല്‍കി​​യ സ​​ഹാ​​യ​​ത്താ​​ലാ​​ണ് വൈ​​ക്കം സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഭ​​ക്ഷ​​ണം ന​​ല്‍കി​​യ​​ത്. ഭ​​ക്ഷ​​ണ​​വി​​ത​​ര​​ണ​​ത്തി​​ന് ഡോ. ​​ഷീ​​ബാ ആ​​ര്‍എം​​ഒ, ഹെ​​ഡ് നേ​​ഴ്സ് മ​​റി​​യം എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍കി. ഉ​​ഴ​​വൂ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ നേ​​ഴ്സു​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഭ​​ക്ഷ​​ണം വി​​ള​​മ്പി​​യ​​ത്. കൂ​​ട​​ല്ലൂ​​ര്‍, പാ​​ലാ ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ ഭ​​ക്ഷ​​ണ​​വി​​ത​​ര​​ണ​​ത്തി​​ന് സി​​സ്റ്റ​​ര്‍ ഷൈ​​നി മാ​​ങ്കു​​ടി​​യി​​ല്‍ സ​​ഹാ​​യം ന​​ല്‍കി.