കൃ​ഷി​ക്ക് ഹൈ​ടെ​ക് സി​സ്റ്റ​വു​മാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍
Tuesday, April 16, 2024 5:16 AM IST
പെ​രു​വ: കൃ​ഷി​ക്ക് ഹൈ​ടെ​ക് സി​സ്റ്റ​വു​മാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍. കാ​രി​ക്കോ​ട് ഫാ. ​ഗീ​വ​ര്‍ഗീ​സ് മെ​മ്മോ​റി​യ​ല്‍ വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ ഒ​ന്നാം വ​ര്‍ഷ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍ഥി​ക​ളാ​ണ് കൃ​ഷി​യി​ട​ങ്ങ​ള്‍ ഹൈ​ടെ​ക് ആ​ക്കു​വാ​ന്‍ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ​ത്.

വേ​ന​ല്‍ക​ടു​ത്ത​തോ​ടെ പ​ച്ച​ക്ക​റി വി​ള​ക​ള്‍ക്ക് ആ​വ​ശ്യാ​നു​സ​ര​ണം നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ല്‍ സ്പ്രിം​ഗ്‌​ള​ര്‍ മു​ഖേ​ന ജ​ല​സേ​ച​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഓ​ട്ടോ​മാ​റ്റി​ക് ഇ​റി​ഗേ​ഷ​ന്‍ സി​സ്റ്റം കു​റ​ഞ്ഞ ചെ​ല​വി​ല്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കി​യാ​ണ് വി​ദ്യാ​ര്‍ഥി​പ്ര​തി​ഭ​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ളെ ഹൈ​ടെ​ക് ആ​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ കൃ​ഷി​ക്കാ​രു​ടെ അ​ധ്വാ​ന​വും സ​മ​യ​വും മ​റ്റു ജോ​ലി​ക​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ന്‍ ക​ഴി​യും.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍, കേ​ര​ള ഡെ​വ​ല​പു​മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍സി​ല്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന യം​ഗ് ഇ​ന്ന​വേ​റ്റേ​ഴ്‌​സ് പ്രോ​ഗ്രാം ശാ​സ്ത്ര​പ​ഥ​ത്തി​ലൂ​ടെ​യും സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന റോ​ബോ ടെ​ക് 1.0 ശി​ല്പ​ശാ​ല​ക​ളി​ലൂ​ടെ​യും പ​രി​ശീ​ല​നം നേ​ടി​യ പ്ര​ണ​വ്, ദീ​പ​ക്, ശ്രീ​ഹ​രി, അ​ഭി​ന​വ്, ഏ​ബ​ല്‍, റോ​ണ്‍ ജേ​ക്ക​ബ് എ​ന്നീ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ശ​യ​ങ്ങ​ളാ​ണ് കൃ​ഷി​ക്കാ​ര്‍ക്ക് സ​ഹാ​യ​മാ​യി​രി​ക്കു​ന്ന​ത്. പു​തി​യ സം​വി​ധാ​നം സ്റ്റാ​ര്‍ട്ട​പ്പ് മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​പ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​വ​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് ജോ​ര്‍ജ് ചാ​ല​പ്പു​റം, പ്രി​ന്‍സി​പ്പ​ല്‍ ഡോ.​എം.​സി. ഷി​ബു, ശാ​സ്ത്ര​പ​ഥം കോ​ഓ​ര്‍ഡി​നേ​റ്റ​റും എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ ജി​നി എം. ​കു​ര്യാ​ക്കോ​സ്, യെ​ല്‍ദോ പോ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജെ​യ്‌​മോ​ന്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍ഷം ഇ​തേ വി​ദ്യാ​ര്‍ഥി​ക​ള്‍ വി​ക​സി​പ്പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് സ്‌​കൂ​ള്‍ ബെ​ല്‍ ടൈ​മ​ര്‍ സി​സ്റ്റ​വും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. മ​ധ്യ​വേ​ന​ല്‍ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​വ​ര്‍ക്കാ​യി റോ​ബോ ടെ​ക് 2.0 എ​ന്ന പേ​രി​ല്‍ ആ​ര്‍ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ്-​റോ​ബോ​ട്ടി​ക് പ​രി​ശീ​ല​ന ക്യാ​മ്പി​ന് ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് ഫോ​ണ്‍ 94956 72901.