"വീ​ട്ടി​ൽ വോ​ട്ട് 'തു​ട​ങ്ങി
Tuesday, April 16, 2024 5:17 AM IST
കോ​​ട്ട​​യം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 85 വ​​യ​​സു പി​​ന്നി​​ട്ട മു​​തി​​ർ​​ന്ന വോ​​ട്ട​​ർ​​മാ​​ർ​​ക്കും ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്കും വീ​​ട്ടി​​ലെ​​ത്തി വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ന​​ട​​പ​​ടി ജി​​ല്ല​​യി​​ൽ ആ​​രം​​ഭി​​ച്ചു. അ​​സ​​ന്നി​​ഹി​​ത (ആ​​ബ്‌​​സെ​​ന്‍റി) വോ​​ട്ട​​ർ വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള ഇ​​വ​​ർ​​ക്കു​​ള്ള വോ​​ട്ടിം​​ഗി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ടം 19 വ​​രെ​​യാ​​ണ്. ര​​ണ്ടാം​​ഘ​​ട്ടം 20 മു​​ത​​ൽ 24 വ​​രെ​​യും. ര​​ണ്ടു​​ഘ​​ട്ട​​ത്തി​​ലും വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​വാ​​ത്ത​​വ​​ർ​​ക്കd 25ന് ​​അ​​വ​​സ​​ര​​മു​​ണ്ടാ​​കും.

ര​​ണ്ടു പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ഒ​​രു മൈ​​ക്രോ ഒ​​ബ്‌​​സ​​ർ​​വ​​ർ, വീ​​ഡി​​യോ​​ഗ്രാ​​ഫ​​ർ, ഒ​​രു സു​​ര​​ക്ഷാ​​ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണു വീ​​ട്ടി​​ലെ​​ത്തി വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. അ​​സ​​ന്നി​​ഹി​​ത വോ​​ട്ടു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ പോ​​സ്റ്റ​​ൽ ബാ​​ല​​റ്റു​​ക​​ൾ വോ​​ട്ടെ​​ണ്ണ​​ൽ ദി​​വ​​സ​​മാ​​യ ജൂ​​ൺ നാ​​ലു​​വ​​രെ ജി​​ല്ലാ ട്ര​​ഷ​​റി​​യി​​ൽ സൂ​​ക്ഷി​​ക്കും.