വേന്പനാട്ടുകായലിൽ നാട്ടുമീൻ ചാകര
Wednesday, April 17, 2024 6:30 AM IST
കോ​​​​​ട്ട​​​​​യം: വേ​​​​​മ്പ​​​​​നാ​​​​​ട്ട് കാ​​​​​യ​​​​​ലി​​​​​ലും അ​​​​​നു​​​​​ബ​​​​​ന്ധ തോ​​​​​ടു​​​​​ക​​​​​ളി​​​​​ലും നാ​​​​​ട​​​​​ന്‍ മീ​​​​​ന്‍​പി​​​​​ടി​​​​​ത്ത കാ​​​​​ല​​​​​മാ​​​​​ണ്. വേ​​​​​ന​​​​​ലി​​​​​ല്‍ ജ​​​​​ല​​​​​നി​​​​​ര​​​​​പ്പ് കു​​​​​റ​​​​​യു​​​​​ന്ന​​​​​തോ​​​​​ടെ ഉ​​​​​ട​​​​​ക്കു​​​​​വ​​​​​ല​​​​​യി​​​​​ട്ടാ​​​​​ണ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ മീ​​​​​ന്‍പി​​​​​ടി​​​​​ത്തം. വ​​​​​ള്ള​​​​​ങ്ങ​​​​​ളി​​​​​ല്‍​പോ​​​​​യി ഏ​​​​​റെ​​​​​ദൂ​​​​​രം ഉ​​​​​ട​​​​​ക്കു​​​​​വ​​​​​ല വി​​​​​രി​​​​​ച്ച് മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ള്‍ കാ​​​​​ത്തി​​​​​രു​​​​​ന്നാ​​​​​ല്‍ ഏ​​​​​റെ​​​​​പ്പേ​​​​​ര്‍​ക്കും ചെ​​​​​രു​​​​​വം നി​​​​​റ​​​​​യെ മീ​​​​​ന്‍​കി​​​​​ട്ടു​​​​​ന്നു​​​​​ണ്ട്. വ​​​​​രാ​​​​​ലും കൂ​​​​​രി​​​​​യും പു​​​​​ല്ല​​​​​നും ചേ​​​​​റു​​​​​മീ​​​​​നും പ​​​​​ര​​​​​ലും വ​​​​​ല​​​​​യി​​​​​ല്‍ കു​​​​​രു​​​​​ങ്ങും.

കാ​​​​​യ​​​​​ല്‍ മ​​​​​ത്സ്യ​​​​​വ്യാ​​​​​പ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ സ​​​​​ര്‍​ക്കാ​​​​​ര്‍ നി​​​​​ക്ഷേ​​​​​പി​​​​​ച്ച മീ​​​​​ന്‍​കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​വ​​​​​യേ​​​​​റെ​​​​​യും. മീ​​​​​ന്‍ ന​​​​​ന്നാ​​​​​യി ല​​​​​ഭി​​​​​ക്കു​​​​​ന്ന ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍ മൂ​​​​​വാ​​​​​യി​​​​​രം രൂ​​​​​പ​​​​​വ​​​​​രെ വ​​​​​രു​​​​​മാ​​​​​നം ല​​​​​ഭി​​​​​ക്കു​​​​​ന്ന തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ണ്ട്. വ​​​​​ലി​​​​​യ ക​​​​​രി​​​​​മീ​​​​​നി​​​​​ന് കി​​​​​ലോ 500 രൂ​​​​​പ​​​​​യും ഇ​​​​​ട​​​​​ത്ത​​​​​ര​​​​​ത്തി​​​​​ന് 400 രൂ​​​​​പ​​​​​യും ചെ​​​​​റു​​​​​തി​​​​​ന് 300 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് നി​​​​​ര​​​​​ക്ക്.

വ​​​​​രാ​​​​​ലും കൂ​​​​​രി​​​​​യും പു​​​​​ല്ല​​​​​നും 250 രൂ​​​​​പ വീ​​​​​തം വി​​​​​ല കി​​​​​ട്ടും. തോ​​​​​ടു​​​​​ക​​​​​ളി​​​​​ലും കാ​​​​​യ​​​​​ലു​​​​​ക​​​​​ളി​​​​​ലും നി​​​​​ന്നു മീ​​​​​ന്‍​പി​​​​​ടി​​​​​ച്ച് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ ക​​​​​ട​​​​​വി​​​​​ലും റോ​​​​​ഡ​​​​​രു​​​​​കി​​​​​ലും നേ​​​​​രി​​​​​ട്ട് വി​​​​​ല്‍​ക്കു​​​​​ക​​​​​യാ​​​​​ണ്. ചി​​​​​ല​​​​​ര്‍​ക്ക് റി​​​​​സോ​​​​​ര്‍​ട്ടു​​​​​ക​​​​​ളി​​​​​ലും ഹോ​​​​​ട്ട​​​​​ലു​​​​​ക​​​​​ളി​​​​​ലും ഷാ​​​​​പ്പു​​​​​ക​​​​​ളി​​​​​ലും നി​​​​​ന്ന് പ​​​​​തി​​​​​വാ​​​​​യി ഓ​​​​​ര്‍​ഡ​​​​​ര്‍ ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഈ ​​​​​ക​​​​​ച്ച​​​​​വ​​​​​ട​​​​​ത്തി​​​​​ല്‍ ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​രി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍​ക്കു നേ​​​​​ട്ടം. വ​​​​​ള്ളം, വ​​​​​ല, മ​​​​​ണ്ണെ​​​​​ണ്ണ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ചെ​​​​​ല​​​​​വു​​​​​ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യാ​​​​​ല്‍ ഉ​​​​​ട​​​​​ക്കു​​​​​വ​​​​​ല ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള മീ​​​​​ന്‍​പി​​​​​ടി​​​​​ത്തം വ​​​​​ലി​​​​​യ നേ​​​​​ട്ട​​​​​മ​​​​​ല്ലെ​​​​​ന്ന് ഇ​​​​​വ​​​​​ര്‍ പ​​​​​റ​​​​​യു​​​​​ന്നു.

ചി​​​​​ല ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍ മീ​​​​​ന്‍ ല​​​​​ഭ്യ​​​​​ത ന​​​​​ന്നേ കു​​​​​റ​​​​​യു​​​​​ക​​​​​യും ചെ​​​​​യ്യും. പ്ലാ​​​​​സ്റ്റി​​​​​ക്കും മ​​​​​റ്റു മാ​​​​​ലി​​​​​ന്യ​​​​​ങ്ങ​​​​​ളും നി​​​​​റ​​​​​ഞ്ഞ​​​​​തോ​​​​​ടെ അ​​​​​പ്പ​​​​​ര്‍​കു​​​​​ട്ട​​​​​നാ​​​​​ട്ടി​​​​​ലെ ജ​​​​​ല​​​​​ശേ​​​​​ഖ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ല്‍ ക​​​​​രി​​​​​മീ​​​​​ന്‍ പ്ര​​​​​ജ​​​​​ന​​​​​നം ന​​​​​ന്നേ കു​​​​​റ​​​​​ഞ്ഞു​​​​​വ​​​​​രു​​​​​ന്നു. വി​​​​​ഷം ക​​​​​ല​​​​​ക്കി​​​​​യു​​​​​ള്ള മീ​​​​​ന്‍​പി​​​​​ടി​​​​​ത്ത​​​​​വും കാ​​​​​യ​​​​​ല്‍​മ​​​​​ത്സ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ല​​​​​ഭ്യ​​​​​ത ഇ​​​​​ടി​​​​​യാ​​​​​നി​​​​​ട​​​​​യാ​​​​ക്കി.