വാ​ഹ​നം അ​ടി​ച്ചു ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, April 17, 2024 6:30 AM IST
ഏ​റ്റു​മാ​നൂ​ര്‍ : കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ന്‍ ത​ക​ര്‍ത്ത കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ര്‍ കു​ഴി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് കൊ​മ്പ​നാ​യി​ല്‍ കു​ഴി​പ്പ​റ​മ്പി​ല്‍ അ​നീ​ഷ് കു​മാ​ര്‍ (35)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ചെ 12.45നു ​കു​ഴി​പ്പ​റ​മ്പ് കോ​ള​നി ഭാ​ഗ​ത്ത് യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​നം ക​ല്ല് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു ത​ക​ര്‍ക്കു​ക​യും, ഡ്രൈ​വ​റെ അ​സ​ഭ്യം പ​റ​യു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

അ​നീ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ കാ​റി​ലെ​ത്തി​യ ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ വാ​ഹ​നം റോ​ഡി​ല്‍ പാ​ര്‍ക്കു ചെ​യ്യു​ക​യും, തു​ട​ര്‍ന്ന് ഇ​വ​ര്‍ ഒ​രു​മി​ച്ച് കാ​റി​ല്‍ ഇ​വി​ടെ നി​ന്നു പോ​വു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് തി​രി​കെ​യെ​ത്തി​യ ഇ​വ​ര്‍ ത​ങ്ങ​ളു​ടെ വാ​ഹ​നം പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ഹ​നം ക​ണ്ട​തോ​ടെ വാ​ഹ​നം ക​ല്ലു​ക​ള്‍ കൊ​ണ്ട് ത​ക​ര്‍ക്കു​ക​യും, ഡ്രൈ​വ​റെ ഭീ​ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തു​ട​ര്‍ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ള്‍ക്കാ​യി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.