മാ​ന്നാ​നം ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന നാ​ളെ തു​ട​ങ്ങും
Wednesday, April 17, 2024 6:30 AM IST
മാ​ന്നാ​നം: ദി​വ്യ​കാ​രു​ണ്യ ഭ​ക്തി​യു​ടെ പ്ര​ച​ര​ണാ​ർ​ഥം നാ​ല്പ​തു​മ​ണി ആ​രാ​ധ​ന കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന നാ​ളെ തു​ട​ങ്ങും. എ​ല്ലാ വ​ർ​ഷ​വും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് നാ​ല്പ​തു​മ​ണി ആ​രാ​ധ​ന ന​ട​ത്തു​ന്ന​ത്.

നാ​ളെ രാ​വി​ലെ 6.00ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: മോ​ൺ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ (വി​കാ​രി ജ​ന​റാ​ൾ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത). തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ നാ​ല്പ​തു​മ​ണി ആ​രാ​ധ​ന ആ​രം​ഭി​ക്കും.

രാ​വി​ലെ 9.00 മു​ത​ൽ രാ​ത്രി 7.00 വ​രെ വി​വി​ധ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളു​ടെ​യും ഇ​ട​വ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രാ​ധ​ന. രാ​ത്രി 7.00 മു​ത​ൽ 8.00 വ​രെ തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന: ഫാ. ​ക്ലീ​റ്റ​സ് ഇ​ട​ശേ​രി സി​എം​ഐ ന​യി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.00ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ൽ. തു​ട​ർ​ന്ന് ആ​രാ​ധ​ന. രാ​ത്രി 7.00 മു​ത​ൽ 8.00 വ​രെ തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന: ഫാ. ​തോ​മ​സ് ഇ​രു​മ്പു​കു​ത്തി​യി​ൽ സി​എം​ഐ ന​യി​ക്കും.

ശ​നി​യാ​ഴ്ച നാ​ല്പ​തു​മ​ണി ആ​രാ​ധ​ന സ​മാ​പ​ന​ദി​നം. രാ​വി​ലെ 5.30 മു​ത​ൽ 6.30 വ​രെ ആ​രാ​ധ​ന. 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന: ഫാ. ​ആ​ന്‍റ​ണി ഇ​ളം​തോ​ട്ടം സി​എം​ഐ. (പ്രൊ​വി​ൻ​ഷ്യ​ൽ, തി​രു​വ​ന​ന്ത​പു​രം പ്രോ​വി​ൻ​സ്). തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, ആ​രാ​ധ​ന സ​മാ​പ​നം.