ശ്രീ​മൂ​ല​ന​ഗ​രം മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം
Wednesday, April 17, 2024 6:30 AM IST
വൈ​ക്കം: വൈ​ക്കം തോ​ട്ടു​വ​ക്ക​ത്ത് കെ.​വി. ക​നാ​ലി​ന്‍റെ ഓ​ര​ത്തെ ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. രാ​ജ​ഭ​ര​ണ കാ​ല​ത്ത് ആ​രം​ഭി​ച്ച ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റ് പ​തി​റ്റാ​ണ്ടു​ക​ളോ​ളം വൈ​ക്ക​ത്തെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി​രു​ന്നു.

ജ​ല​മാ​ർ​ഗ​വും ക​ര​മാ​ർ​ഗ​വും സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ച​ന്ത​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റി​ന്‍റെ പോ​യ​കാ​ല പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ പ​ത്തു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചു ച​ന്ത​യി​ലെ ക​ട​മു​റി​ക​ൾ ന​വീ​ക​രി​ച്ചി​രു​ന്നു. മ​ത്സ്യ​വും മാം​സ​വും പ​ച്ച​ക്ക​റി​യ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റ് കാ​ർ​ഷി​ക കാ​ർ​ഷി​കേ​ത​ര ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ഇ​ട​മാ​ക്കി ച​ന്ത​യെ മാ​റ്റു​ന്ന​തി​നാ​ണ് അ​ധി​കൃ​ത​ർ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്.

ച​ന്ത​യി​ൽ ആ​റു സ്റ്റാ​ളു​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ, അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ച​ന്ത​യി​ലെ ര​ണ്ടു സ്റ്റാ​ളു​ക​ൾ മാ​ത്ര​മാ​ണ് കു​റ​ച്ചു​കാ​ലം പ്ര​വ​ർ​ത്തി​ച്ച​ത്. ര​ണ്ടു സ്റ്റാ​ളു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത​വ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ല.

നി​ല​വി​ൽ മാം​സ​വ്യാ​പാ​രം ന​ട​ത്തു​ന്ന ഒ​രു സ്റ്റാ​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത ഏ​റെ​യു​ള്ള ന​ഗ​ര​സ​ഭ വ​രു​മാ​ന​മാ​ർ​ജി​ക്കാ​നാ​ണ് ച​ന്ത​യി​ലെ സ്റ്റാ​ളു​ക​ൾ ന​വീ​ക​രി​ച്ച​ത്. സ്റ്റാ​ളു​ക​ൾ വ്യാ​പാ​ര​ത്തി​നു ന​ൽ​കി ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.