മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, April 17, 2024 6:41 AM IST
വൈ​ക്കം: മ​ധ്യ​വ​യ​സ്ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ദ​യ​നാ​പു​രം പി​തൃ​ക്കു​ന്നം ഭാ​ഗ​ത്ത് ക​ണ്ണം​കേ​രി​യി​ൽ ശ​ങ്ക​ര​നെ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ശ്രീ​കാ​ന്തി​നെ (36) യാ​ണ് വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് 11ന് ​രാ​ത്രി ഒ​ന്പ​തോ​ടു​കൂ​ടി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വൈ​ക്ക​പ്ര​യാ​റി​ലെ ക​ട​മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​യ്യി​ൽ ക​രു​തി​യി​രു​ന്ന പ​ത്ത​ലി​ന് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ധ്യ​വ​യ​സ്ക​നോ​ട് ഇ​വ​ർ​ക്ക് മു​ൻ​വി​രോ​ധ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ​യാ​ളും സു​ഹൃ​ത്തും ചേ​ർ​ന്ന് മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വൈ​ക്കം സ്റ്റേ​ഷ​ൻ എ​സ്ഐ എം. ​പ്ര​ദീ​പ്, വി​ജ​യ​പ്ര​സാ​ദ്, സി​പി​ഒ പ്ര​വീ​ണോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ട്ടു പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.