ഐ​സ​ക് ക​ള്ളം​ പ​റ​യു​ന്പോ​ഴും ആ​ത്മ​വി​ശ്വാ​സം: വി​ഷ്ണു​നാ​ഥ്
Thursday, April 18, 2024 12:04 AM IST
ആ​റ​ന്മു​ള: ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും അ​ക്ഷ​ര​സ്ഫു​ട​ത​യോ​ടെ​യും ക​ള്ളം പ​റ​യാ​ൻ ക​ഴി​യു​ന്ന​യാ​ളാ​ണ് തോ​മ​സ് ഐ​സ​ക്കെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ ആ​റ​ന്മു​ള ബ്ലോ​ക്ക് പ​ര്യ​ട​നം ആ​ലും​ത​റ കോ​ള​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ആ​റ​ന്മു​ള ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശി​വ​പ്ര​സാ​ദ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഷം​സു​ദീ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ജോ​ൺ കെ. ​മാ​ത്യൂ​സ്, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ര്യ​ട​നം ഇ​ന്ന് അ​ടൂ​രി​ൽ‌

അ​ടൂ​ർ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ അ​ടൂ​ർ ബ്ലോ​ക്ക് പ​ര്യ​ട​നം ഇ​ന്ന് പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​ച​ന്ത​യി​ൽ​ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഡി.​കെ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി​ മാ​ങ്കൂ​ട്ടം ജം​ഗ്ഷ​നി​ൽ സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും.