വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് നി​രീ​ക്ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​ത്തി
Thursday, April 18, 2024 12:04 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് നി​രീ​ക്ഷി​ക്കാ​ൻ പ​ത്ത​നം​തി​ട്ട ജില്ലാ ക​ള​ക്ട​ർ എ​ത്തി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ ന​ട​ന്ന ക​മ്മീ​ഷ​നിം​ഗ് വി​ല​യി​രു​ത്താ​നാ​ണ് ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ എ​ത്തി​യ​ത്.

വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ബാ​ല​റ്റ് പേ​പ്പ​ർ സ​ജ്ജീ​ക​രി​ച്ച് സീ​ൽ ചെ​യ്ത് സ്ട്രോം​ഗ് റൂ​മി​ലേ​ക്കു മാ​റ്റു​ന്ന ജോ​ലി​ക​ളാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 181 ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ച​ത്. റി​സ​ർ​വ് മെ​ഷീ​നു​ക​ള​ട​ക്കം 217 വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. സീ​ൽ ചെ​യ്യും മു​ന്പേ മേ​ക്ക് പോ​ൾ ന​ട​ത്തി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റി​യ​ത്.

മൂ​ന്നു പേ​ർ അ​ട​ങ്ങു​ന്ന 15 ടീം 14 ​റൗ​ണ്ടു​ക​ളി​ലാ​യാ​ണ് മെ​ഷീ​നു​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി വോ​ട്ടേ​ഴ്സ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റും സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ന് അ​ക​ത്തും പു​റ​ത്തുമു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ വെ​വ്വേ​റെ ബൂ​ത്തു​ക​ളാ​ണ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു മു​ത​ൽ 20 വ​രെ​യാ​ണ് ഇ​വി​ടെ​ പോ​സ്റ്റ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​സ​രം ഉ​ണ്ടാ​കു​ക.

അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഷാ​ജി ക്ല​മ​ന്‍റ്, ത​ഹ​സി​ൽ​ദാ​ർ ജെ. ​ശ്രീ​ക​ല എ​ന്നി​വ​ർ​ക്കു പു​റമേ ബി​ഡി​ഒ എ​സ്. ഫൈ​സ​ൽ, ജോ​യി​ന്‍റ് ബി​ഡി​ഒ ടി.​ഇ. സി​യാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ന​ട​ന്ന​ത്.