ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ കാ​ത്ത് ലാ​ബി​ലെ സൗ​ജ​ന്യ സേ​വ​ന​ം നി​ല​ച്ചു
Thursday, April 18, 2024 12:04 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ കാ​ത്ത്‌​ലാ​ബി​ലെ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ള്‍ നി​ല​ച്ചു. ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ള്‍​ക്ക് പ​ണം ന​ല്‍​കാ​നു​ള്ള​തി​നെത്തു​ട​ര്‍​ന്ന് വി​ത​ര​ണം നി​റു​ത്തി​യ​താ​ണ് സേ​വ​ന​ങ്ങ​ള്‍ മു​ട​ങ്ങാ​ന്‍ കാ​ര​ണം.

ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യി​ലൂടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​ന്ന ആ​ന്‍​ജി​യോ​ഗ്രാം, ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി സേ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ൽ മു​ട​ങ്ങിയിരിക്കു​ന്ന​ത്. ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി, ആ​ന്‍​ജി​യോ​ഗ്രാം എ​ന്നി​വ​യ്ക്കാ​വ​ശ്യ​മാ​യ സ്റ്റെ​ന്‍​ഡ്, ബ​ലൂ​ണ്‍​സ്, കൊ​റോ​ണ​റി വ​യേഴ്സ് തു​ട​ങ്ങിയ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ള്‍​ക്കാ​ണ് പ​ണം ന​ല്‍​കാ​നു​ള്ള​ത്. ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍നി​ന്നു മാ​ത്രം ന​ല്‍​കാ​നു​ള്ള​ത്.

2021ല്‍ ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ത്ത് ലാ​ബി​ല്‍ ഇ​തുവ​രെ 1327 പേ​ര്‍​ക്കാ​ണ് ചി​കി​ത്സ ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 720 പേ​ര്‍​ക്ക് ആ​ന്‍​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യും 600 പേ​ര്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി ചി​കി​ത്സ​യും ന​ല്‍​കി.

മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര്‍​ധന​രാ​യ രോ​ഗി​ക​ള്‍ ഏ​റെ​യും ആ​ശ്ര​യി​ക്കു​ന്ന​ത് കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യെ​യാ​ണ്. പീ​രു​മേ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്തി​രു​ന്ന കാ​ത്ത്‌​ലാ​ബി​ലെ സൗ​ജ​ന്യ സേ​വ​നം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ആ​രോ​ഗ്യ​മ​ന്ത്രി​യുമായി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും വി​ഷ​യ​ത്തി​ൽ ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പറഞ്ഞു.