പൊ​ൻ​കു​ന്നം ബ​സ്‌സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം
Thursday, April 18, 2024 12:04 AM IST
പൊ​ൻ​കു​ന്നം: സ്വ​കാ​ര്യ​ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് മു​ൻ​വ​ശത്ത് യാ​ത്ര​ക്കാ​ർ ന​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്‌​സി​ന്‍റെ മു​ക​ൾ​വ​ശം അ​ടു​ത്തി​ടെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​വി​ടെനി​ന്നു നീ​ക്കം ചെ​യ്ത അ​വ​ശി​ഷ്ട​മാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ കൂ​ട്ടി​യി​ട്ട​ത്.

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് മു​ൻ​വ​ശം സെ​പ്റ്റി​ക് ടാ​ങ്ക് ക്ലീ​നിം​ഗി​ന് ശേ​ഷം സ്ലാ​ബു​ക​ൾ നി​ര​പ്പാ​യി ഉ​റ​പ്പി​ക്കാ​ത്ത​തും യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മാ​ണ്. മാ​സ​ങ്ങ​ളാ​യി സ്ലാ​ബു​ക​ൾ ഉ​യ​ർ​ന്നും താ​ഴ്ന്നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​മൊ​രു​ക്കും​വി​ധ​മാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഒ​രാ​ഴ്ച മു​ൻ​പ് കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ടംകൂ​ടി ഇ​വി​ടെ ത​ള്ളി​യ​ത്.