താ​​ര​​പ്ര​​ഭ​​യി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍
Wednesday, April 24, 2024 10:56 PM IST
കോ​​ട്ട​​യം: പൂ​​ര​​പ്പ​​റ​​മ്പി​​ലെ കൊ​​ടി​​മാ​​റ്റം പ​​ക​​രു​​ന്ന ര​​സം കോ​​ട്ട​​യ​​ത്തെ വോ​​ട്ടു​​ത്സ​​വ സ​​മാ​​പ​​ന​​ത്തി​​ലും പ്ര​​ക​​ട​​മാ​​യി. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് ക്രെ​​യി​​നി​​ന്‍റെ ബ​​ക്ക​​റ്റി​​ല്‍ ഉ​​യ​​ര്‍​ന്നു പ്ര​​വ​​ര്‍​ത്ത​​ക​​രെ അ​​ഭി​​വാ​​ദ്യം ചെ​​യ്തു.

ഇ​​തേ​​സ​​മ​​യം എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പ്ര​​ചാ​​ര​​ണ​​വാ​​ഹ​​ന​​ത്തി​​ല്‍​നി​​ന്നി​​റ​​ങ്ങി അ​​നൗ​​ണ്‍​സ്‌​​മെ​​ന്‍റ് ജീ​​പ്പി​​ന്‍റെ മു​​ക​​ളി​​ല്‍​നി​​ന്ന് കൈ​​വീ​​ശി പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് ആ​​വേ​​ശം പ​​ക​​ര്‍​ന്നു. ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ​​യും രാ​​ഹു​​ല്‍​ഗാ​​ന്ധി​​യു​​ടെ​​യും ചി​​ത്ര​​ങ്ങ​​ള്‍ ക്രെ​​യി​​നി​​ല്‍ ഉ​​യ​​ര്‍​ത്തി​​യ​​പ്പോ​​ള്‍ ര​​ണ്ടി​​ല ചി​​ഹ്ന​​വു​​മാ​​യി ചാ​​ഴി​​കാ​​ട​​നു ചു​​റ്റും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ നൃ​​ത്തം ച​​വി​​ട്ടി.

പാ​​ര്‍​ട്ടി ചി​​ഹ്നം പ​​തി​​ച്ച നി​​റ​​ക്കൊ​​ടി​​ക​​ള്‍ ക​​റ​​ക്കി പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ നൃ​​ത്ത​​വും ര​​സം പ​​ക​​ര്‍​ന്നു. ചി​​ഹ്നം അ​​ട​​യാ​​ള​​മാ​​ക്കി​​യ നി​​ര​​വ​​ധി ഓ​​ട്ടോ റി​​ക്ഷ​​ക​​ളും യു​​ഡി​​എ​​ഫ് റോ​​ഡ് ഷോ​​യി​​ല്‍ അ​​ണി​​നി​​ര​​ന്നു. എ​​ന്‍​ഡി​​എ​​യി​​ലെ തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​സ്റ്റേ​​ജി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ക​​രെ അ​​ഭി​​വാ​​ദ്യം ചെ​​യ്തു.

എ​​ന്‍​ഡി​​എ റോ​​ഡ് ഷോ ​​ഒ​​ഴി​​വാ​​ക്കി ഡി​​ജെ പാ​​ര്‍​ട്ടി​​യും പാ​​ട്ടു​​ത്സ​​വ​​വു​​മാ​​യി മൈ​​താ​​ന​​ത്ത് ആ​​ഘോ​​ഷി​​ച്ചു. വൈ​​കു​​ന്നേ​​രം ആ​​റി​​ന് ക​​ലാ​​ശ​​ക്കൊ​​ട്ടി​​നു പ​​ര്യ​​വ​​സാ​​ന​​മാ​​യി.