മൂ​ന്നാ​റി​ല്‍ വീ​ണ്ടും ക​ടു​വയുടെ ആക്രമണം; പ​ശു​വി​നെ കൊ​ന്നു
Saturday, March 18, 2023 10:19 PM IST
മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ലെ തോ​ട്ടം​മേ​ഖ​ല​യി​ല്‍ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ലെ ര​ണ്ടു വ​യ​സു​ള്ള പ​ശു​വി​നെ ക​ടു​വ കൊ​ന്നു. പെ​രി​യ​വ​ര എ​സ്റ്റേ​റ്റ് ആ​ന​മു​ടി ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി മാ​രി​ച്ചാ​മി​യു​ടെ പ​ശു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് പ​ശു​വി​ന്‍റെ ജ​ഡം എ​സ്റ്റേ​റ്റി​ലെ 21 ാം ന​മ്പ​ര്‍ ഫീ​ല്‍​ഡി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം മൂ​ന്നാ​റി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.