ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉയ​ർ​ത്തും: വൈ​സ് ചാ​ൻ​സ​ല​ർ
Thursday, December 1, 2022 12:52 AM IST
തൃ​ശൂ​ർ: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​നെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്താ​ൻ ക​ർ​മപ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​തി​നാ​യി മാ​ത്ര​മാ​ണ് ഇ​ന്ന​ലെ തൃ​ശൂ​രി​ൽ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ചേ​ർ​ന്ന​ത്. പൈ​തൃ​ക മ്യൂ​സി​യ​വും അ​ക്കാ​ദ​മി​ക് ബ്ലോ​ക്കും ഉ​ൾ​പ്പെ​ടെ നി​ർ​മി​ക്കും. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ​ക്കൂ​ടി ല​ക്ഷ്യ​മി​ട്ട് മു​ഴു​വ​ൻ സ​മ​യ റ​സി​ഡ​ൻ​ഷ്യ​ൽ കാ​ന്പ​സാ​ക്കി​യും മാ​റ്റും.
അ​ടി​യ​ന്ത​ര​മാ​യി മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ബ​ജ​റ്റി​ൽ 10 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഡി​പി​ആ​ർ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യ തു​ക സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ​നി​ന്ന് വി​നി​യോ​ഗി​ക്കും.
നി​ല​വി​ലു​ള്ള ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ പൈ​തൃ​ക മ്യൂ​സി​യ​മാ​ക്കും. റ​സി​ഡ​ൻ​ഷ്യ​ൽ കാ​ന്പ​സാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള വ​നി​താ ഹോ​സ്റ്റ​ലി​ന് ഒ​രു നി​ല​കൂ​ടി നി​ർ​മി​ക്കും. ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പു​തി​യ ഹോ​സ്റ്റ​ൽ പ​ണി​യും. അ​ത്യാ​ധു​നി​ക സ്റ്റു​ഡി​യോ​യും കാ​ന്പ​സി​ൽ സു​ര​ക്ഷാ ക്യാ​മ​റ​ക​ളും സ്ഥാ​പി​ക്കും.
വ​നി​താ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ക്കും. അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ നി​ക​ത്തും.
പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം. നാ​സ​ർ, ര​ജി​സ്ട്രാ​ർ ഡോ. ​ഇ.​കെ സ​തീ​ഷ്, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​കെ.​ഡി. ബാ​ഹു​ലേ​യ​ൻ, യൂ​ജി​ൻ മൊ​റേ​ലി, ഡോ. ​ഷം​സാ​ദ് ഹു​സൈ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.