പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍​നി​ന്ന് സ്വ​ര്‍​ണ​വും ഒ​ന്ന​രല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്നു
Wednesday, April 24, 2024 7:02 AM IST
തി​രു​വി​ല്വാ​മ​ല: എ​ര​വ​ത്തൊ​ടി​യി​ല്‍ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍​നി​ന്ന് പ​ത്ത​ര​ പവ​നോ​ളം സ്വ​ര്‍​ണ​വും ഒ​ന്ന​രല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്നു. എ​ര​വ​ത്തൊ​ടി അ​ത്താ​ണി വ​ട​ക്കേവീ​ട്ടി​ല്‍ ര​മ​ണി​യു​ടെ വീ​ട്ടി​ല്‍​നി​ന്നാണ് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച​ത്.

കഴിഞ്ഞദിവസം രാ​ത്രി അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണവി​വ​രം അ​റി​ഞ്ഞ​ത്. നെ​ക്ലസ് ഉ​ള്‍​പ്പെ​ടെ നാല് മാ​ല​ക​ള്‍, രണ്ട് ക​മ്മ​ലു​ക​ള്‍, ഒ​രു ഗോ​ള്‍​ഡ് കോ​യി​ന്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ ശേ​ഖ​ര​വും, പ​ണ​മാ​യി സൂ​ക്ഷി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​മാ​ണ് ക​വ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ര​മ​ണി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പ​ഴ​യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ഴ​യ​ന്നൂ​ര്‍ സി​ഐ പി.ടി. ബി​ജോ​യ്, എ​സ്ഐ ​എം.എ​സ്. സ​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. തൃ​ശൂ​ര്‍ സി​റ്റി ഫിം​ഗ​ര്‍ പ്രി​ന്‍റ്് ബ്യൂ​റോ​യി​ല്‍ നി​ന്നു​ള്ള വി​ര​ള​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.