പോ​ളിം​ഗ് നീ​ണ്ട​തോ​ടെ വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ള്‍ എ​ത്തി​ക്കു​ന്ന​തും നീ​ണ്ടു
Saturday, April 27, 2024 1:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പോ​ളിം​ഗ് പൂ​ര്‍​ത്തി​യാ​കാ​ന്‍ വൈ​കി​യ​തോ​ടെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ള്‍ തി​രി​ച്ച് സ്വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​തും വൈ​കി.

ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ആ​ദ്യ ടീം ​ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സ്വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ​ത് രാ​ത്രി എ​ട്ട​ര​യോ​ടെ. കാ​ട്ടൂ​ര്‍​ക്ക​ട​വ് സെ​ന്‍റ് മേ​രീ​സ് കാ​റ്റിസം ഹാ​ളി​ലെ ബൂ​ത്ത് ന​മ്പ​ര്‍ ഒ​ന്നി​ലെ ടീ​മാ​ണ് ആ​ദ്യ​മെ​ത്തി അ​ധി​കൃ​ത​രു​ടെ കെെയ​ടി നേ​ടി​യ​ത്. നി​ധി​ന്‍ ബി.​ലാ​ല്‍, പി.​ബി. യാ​ദ​വ്, ഷീ​ജ, പ്രി​യ കെ.​മോ​ഹ​ന​ന്‍, അ​ര്‍​ജു​ന​ന്‍, പോ​ലീ​സു​കാ​രാ​യ ഷീ​ജ, ആ​കാ​ശ് എ​ന്നി​വ​ര്‍ ആ​യി​രു​ന്നു ടീ​മി​ല്‍.

ബൂ​ത്തി​ല്‍ 809 വോ​ട്ട​ര്‍​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ നി​ധി​ന്‍ ബി.​ലാ​ല്‍ പ​റ​ഞ്ഞു. 71.84 ശ​ത​മാ​നം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷം ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​ക​രി​ക്കാ​ന്‍ വൈ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍​ത​ന്നെ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ക​ടു​ത്ത ചൂ​ട് നി​മി​ത്തം വോ​ട്ട​ര്‍​മാ​ര്‍ ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്താ​ന്‍ വൈ​കി​യ​തും ഒ​രു ബൂ​ത്തി​ല്‍ത​ന്നെ ആ​യി​ര​ത്തി​ല്‍​അ​ധി​കം വോ​ട്ട​ര്‍​മാ​ര്‍ ഉ​ള്ള​തും സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളും ഇ​തി​ന് കാ​ര​ണ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളും സാ​മ​ഗ്രി​ക​ളും സ്വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ല്‍ കൈ​പ​റ്റു​ന്ന പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​കാ​ന്‍ എ​റെ വൈ​കി.