ചി​റ്റൂ​ർ നാ​ട​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Wednesday, September 27, 2023 1:40 AM IST
ചി​റ്റൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന അ​മേ​ച്വ​ർ നാ​ട​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കംകു​റി​ക്കും.

ന​ഗ​ര​സ​ഭ​യോ​ട് ചേ​ർ​ന്നു​ള്ള പി.​ലീ​ല സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ കെ.​ബാ​ബു എംഎ​ൽഎ നാ​ട​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ശാ​ന്ത​കു​മാ​രി എംഎ​ൽഎ, പ്ര​ഫ.​പി.​ ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​വും. ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ളും പ്ര​മു​ഖ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രു​മാ​യ കാ​ളി​ദാ​സ് പു​തു​മ​ന, എം.​എ​സ്.​ ര​ഘു, എ​ൻ.​ര​വി​ശ​ങ്ക​ർ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഫാ​റൂ​ഖ് അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഡോ.​ഷി​ബു എ​സ്.​കൊ​ട്ടാ​ര​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ വ​ട​ക​ര കു​രി​ക്കി​ലാ​ട് ഫി​നി​ക്സ് ആ​ർ​ട്സ് ആൻഡ് സ്പോ​ർ​ട്സ് ക്ല​ബ് അ​വ​ത​രി​പ്പി​ക്കു​ന്ന ‘വി​ശ്വാ​സം അ​ഥ​വാ വ​ള​ഞ്ഞു​പു​ള​ഞ്ഞ് ഒ​ഴു​കു​ന്ന ന​ദി ‘ആ​ണ് ആ​ദ്യ​ദി​വ​സ​ത്തെ നാ​ട​കം.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ അ​നു​ബ​ന്ധ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇന്നലെ വൈ​കു​ന്നേ​രം കി​ഴ​ക്ക​ൻ പാ​ല​ക്കാ​ടി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​മാ​യ ആ​ര്യ​മാ​ല​നാ​ട​കം ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് അ​ര​ങ്ങേ​റി.

രാ​ജ​കു​മാ​രി​യാ​യ ആ​ര്യ​മാ​ല​യെ കാ​ർ​ത്ത​വ​രാ​യ​ൻ വി​വാ​ഹം ക​ഴി​ക്കു​ന്ന ഇ​തി​വൃ​ത്ത​മു​ള്ള നാ​ട​കം വ​ർ​ണ​ശ​ബ​ളി​മ​യു​ള്ള വേ​ഷ​വി​ധാ​ന​ങ്ങ​ളാ​ലും ത​മി​ഴ് വേ​രു​ക​ളു​ള്ള സം​ഗീ​ത ​നൃ​ത്ത​ശൈ​ലി​ക​ളാ​ലും കാ​ണി​ക​ൾ​ക്ക് ആവേശമായി.