ചോലക്കാട് അമ്പലം പ്രദേശത്ത് കുടിവെള്ളമെത്തി
1573896
Tuesday, July 8, 2025 1:19 AM IST
അഗളി: അട്ടപ്പാടി ചോലക്കാട് അമ്പലം പ്രദേശത്തെ 30 കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം സാധ്യമായി. അഗളി ഗ്രാമപഞ്ചായത്ത് 17 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ സുമിത കൃഷ്ണകുമാർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ ജോസ് പനക്കമറ്റം, പരമേശ്വരൻ, നിത്യ ഷിജു, സിന്ധു ബാബു എന്നിവർ പ്രസംഗിച്ചു. ബിനോയ് സ്വാഗതവും സുനിൽ നന്ദിയും പറഞ്ഞു.