വണ്ടാഴിയിൽ കോൺഗ്രസ് പ്രതിഷേധപ്രകടനം
1587739
Saturday, August 30, 2025 1:31 AM IST
വടക്കഞ്ചേരി: വടകരയിൽ ഷാഫി പറമ്പിൽ എംപി യെ വഴിയിൽ തടഞ്ഞ ഡിവൈഎഫ്ഐ ഗുണ്ടകൾക്കെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വണ്ടാഴിയിൽ പ്രതിഷേധപ്രകടനം നടത്തി.
കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി കെ.സി. അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം. സുരേഷ്കുമാർ, എൻ. വിഷ്ണു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനീഷ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. പ്രദീപ് പ്രസംഗിച്ചു.