മംഗലം-ഗോവിന്ദാപുരം പാതയിൽ വീണ്ടും കുഴിയടയ്ക്കൽ
1586988
Wednesday, August 27, 2025 1:28 AM IST
വടക്കഞ്ചേരി: മംഗലം -ഗോവിന്ദാപുരം പാതയിൽ വീണ്ടും കുഴിയടയ്ക്കൽ. പതിവുപോലെ വലിയ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. മംഗലംപാലം മുതൽ ചിറ്റിലഞ്ചേരി വരെയുള്ള ഭാഗം ഇത്തരത്തിൽ അടച്ചിട്ടുണ്ട്. മഴ മാറി നിൽക്കുന്നതിനാൽ ഓട്ടയടയ്ക്കലിന് ഏതാനും ദിവസത്തെ ആയുസുണ്ടാകും. മഴപെയ്താൽ വീണ്ടും കുഴികൾ നിറയും.
ഇപ്പോൾതന്നെ നിറയെ ചെറിയ കുഴികൾ നിലനിൽക്കുന്നുണ്ട്. മഴപെയ്താൽ ഈ കുഴികളെല്ലാം വലിയ രൂപത്തിലാകും. സംസ്ഥാനപാത നാലുവരി പാതയാക്കി വികസിപ്പിക്കുന്ന ഭാരത് മാല പദ്ധതി വരുന്നുണ്ടെന്നു പറഞ്ഞ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ സംസ്ഥാനാന്തരപാതയിൽ നല്ല രീതിയിലുള്ള റീ ടാറിംഗ് നടക്കുന്നില്ല. ഇടയ്ക്കിടെയുള്ള ഓട്ടയടയ്ക്കലിൽ നവീകരണം ചുരുങ്ങുകയാണ്. രണ്ട് മാസത്തിനുള്ളിൽ തന്നെ നാല് തവണ ഓട്ടയടയ്ക്കൽ നടത്തിയിരുന്നു.പദ്ധതിയുമില്ല റീടാറിംഗുമില്ല എന്നസ്ഥിതിയാണ്ഇപ്പോൾ.