തത്തമംഗലത്തു വിദ്യാർഥിക്കു തെരുവുനായയുടെ കടിയേറ്റു
1587490
Friday, August 29, 2025 1:22 AM IST
തത്തമംഗലം: പള്ളിമൊക്കിൽ തെരുവ്നായ വിദ്യാർഥിയെ കടിച്ച് മുറിവേൽപ്പിച്ചു. മേട്ടുവളവിൽ അബ്ദുൾ ഖാദറിന്റെ മകൻ ഉനൈസി (11) നാണ് ഇടതു കൈപ്പത്തിയിൽ കടിയേറ്റത്.
ഇന്നലെ രാവിലെ ഏഴിന് മദ്രസയിൽ പഠിക്കാൻ പോകുമ്പോഴാണ് സംഭവം. സമീപവാസികൾ എത്തി നായയെ ഓടിച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവം ഒഴിവായി. ഈ സ്ഥലത്തും പരിസരത്തുമായി നായ്ക്കൾ പരക്കം പായുന്നത് മുതിർന്നവർക്കും ഭീഷണിയാണ്. പ്രഭാതവ്യായാമത്തിനു പോലും റോഡിലിറങ്ങാൻ ഭയപ്പെടുകയാണ് ജനങ്ങൾ.