കെടിഡിസി പായസമേള കൗണ്ടർ പ്രവർത്തനം ആരംഭിച്ചു
1587229
Thursday, August 28, 2025 12:58 AM IST
മണ്ണാർക്കാട്: ഓണാഘോഷത്തോടെനുബന്ധിച്ച് കെടിഡിസി നടത്തുന്ന പായസമേളയുടെ നോർത്ത് സോണ്‍ ഉദ്ഘാടനം കുടു ബിൽഡിംഗിന് മുൻവശത്തെ സ്റ്റാളിൽ നടന്നു. ആഹാർ മണ്ണാർക്കാടും ആര്യന്പാവ് കെടിഡിസിയിലും മണ്ണാർക്കാട് കുടു ബിൽഡിംഗിന് മുൻവശത്തുമായി പായസ കണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം എൻ. ഷംസുദീൻ എംഎൽഎ നിർവഹിച്ചു.
കെടിഡിസി ചെയർമാൻ പി.കെ. ശശി അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ മുഹമ്മദ് ബഷീറിൽ നിന്നും ആദ്യ വില്പന ബൈജു ആലപ്പി ഏറ്റുവാങ്ങി. ജൈബി കൊല്ലർമാലിൽ, സുജിൽ മാത്യു, സന്തോഷ്കുമാർ, രാജഗോപാൽ, അച്യുതൻ പനച്ചികുത്ത്, കെ.ടി. പ്രതീഷ് എന്നിവർ പ്രസംഗിച്ചു.