പുതുനഗരം കൊശക്കട ഭാഗത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം
1586978
Wednesday, August 27, 2025 1:28 AM IST
പുതുനഗരം: കൊശക്കട, പള്ളിമൊക്ക് പാതയിൽ തെരുവുനായശല്യം രൂക്ഷം. ഇരുചക്രവാഹന, കാൽനടയാത്ര ഭീതിജനകം.
പ്രദേശത്ത് രണ്ടു യുപി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട് . അഞ്ചും പത്തും നായകൾ കൂട്ടമായാണ് റോഡിൽ വിലസുന്നത്. ചില നായകൾ വാഹനശബ്ദം കേട്ടാൽ റോഡിലേക്കു പാഞ്ഞടുക്കുകയാണ്. ഇടതടവില്ലാതെ യാത്രാവാഹനങ്ങളും ചരക്കുവാഹനങ്ങളും സഞ്ചരിക്കുന്ന പാതയിലാണ് നായക്കൂട്ടത്തിന്റെ പരാക്രമം.
പ്രദേശത്ത് പെട്രോൾ പന്പുള്ളതിനാൽ നിരവധിയാളുകൾ ഇന്ധനം നിറക്കാനെത്തുന്നതും റോഡിലെ തിരക്കുകൂട്ടുന്നു. നാട്ടുകാരടക്കമുള്ളവർ പരാതിപ്പെട്ടിട്ടും കോടതി നിബന്ധനകളുടെ പേരിൽ അധികൃതർ കൈമലർത്തുകയാണ്.