യുവക്ഷേത്ര കോളജ് മാഗസിൻ പ്രകാശനം ചെയ്തു
1586974
Wednesday, August 27, 2025 1:28 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് മാഗസിൻ "കുമിളകൾ’ പിന്നണിഗായകൻ പ്രണവം ശശി പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷനായിരുന്നു. ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. കോളജ് അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ റവ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി മാഗസിൻ പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ ആശംസകൾ അർപ്പിച്ചു.
സ്റ്റാഫ് എഡിറ്റർ എസ്. ഹേമ സ്വാഗതവും സ്റ്റുഡന്റ് എഡിറ്റർ ആർ. മേഘ നന്ദിയും പറഞ്ഞു. പ്രണവം ശശിയുടെ നാടൻപാട്ടുകളുമുണ്ടായിരുന്നു.