നിയന്ത്രണംവിട്ട കാർ കനാലിലേക്കു മറിഞ്ഞു
1587494
Friday, August 29, 2025 1:22 AM IST
ആലത്തൂർ: നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മലക്കുളം-ഇരട്ടക്കുളം ആർ.കൃഷ്ണൻ റോഡിൽ വാവേലിക്കുസമീപം ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.
കനാൽ റോഡിന്റെ ഇരുഭാഗവും കാടുമൂടിയ നിലയിലാണ്. ഇരട്ടക്കുളം ഭാഗത്തേക്കു വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വെള്ളമുള്ള കനാലിലേക്ക് മറിയുകയായിരുന്നു. കാറിലെ യാത്രക്കാരായ പാസ്റ്റർ സോളമൻ സാമുവേൽ, ഭാര്യ കുഞ്ഞുമോൾ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കനാലിൽ കിടന്ന കാർ പുറത്തെടുത്തു.