മംഗലംഡാമിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി
1587168
Wednesday, August 27, 2025 11:26 PM IST
മംഗലംഡാം: മംഗലംഡാം ജംഗ്ഷനടുത്ത് വളവിലുള്ള തട്ടുകടയിലെ ബഞ്ചിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. പൈതല ചോക്കാടൻ ജോർജ് (മേമല ജോർജ്- 65) ആണ് മരിച്ചത്.
ഇന്നലെ രാവിലെ ആറരയോടെയാണ് തട്ടുകടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലംഡാം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സെൻസി. മക്കൾ: അനൂപ്, അനീഷ്, ജോബി. മരുമകൾ: ആതിര.