മലന്പുഴയിൽ കൂണ്‍ഗ്രാമം പദ്ധതിക്കു തുടക്കം
1587220
Thursday, August 28, 2025 12:58 AM IST
പാലക്കാട്: മലന്പുഴ നിയോജമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ കൂണ്‍ഗ്രാമം പദ്ധതി തുടങ്ങി.
മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം എ. പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഹരീന്ദ്രൻ പദ്ധതി വിശദീകരിച്ചു.
പരിശീലന പരിപാടിയിൽ മലന്പുഴ നിയോജകമണ്ഡലത്തിലെ എട്ടു കൃഷിഭവനുകളിൽനിന്ന് നൂറോളം കർഷകർ പങ്കെടുത്തു. മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ് അധ്യക്ഷനായ പരിശീലന പരിപാടിയിൽ മലന്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. ദീപ്തി, മരുതറോഡ് കൃഷി ഓഫീസർ വി. അലക്സിസ്, മറ്റ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.