റബർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജനറൽബോഡിയോഗം
1586982
Wednesday, August 27, 2025 1:28 AM IST
പാലക്കാട്: റബർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജനറൽബോഡിയോഗം ഇന്ത്യൻ റബർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് വാലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ. രാധാകൃഷ്ണൻ കണക്ക് അവതരിപ്പിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഐആർഡിഎഫ് സ്ഥാപക ഭാരവാഹികളെ ആദരിച്ചു. കിഡ്നിരോഗികളായ രണ്ടുപേർക്ക് ധനസഹായം നൽകി.
അലിഖാൻ, ബിജു തോമസ്, ടോം ജോർജ് മംഗലംഡാം, ജോഷി പന്തല്ലൂർ, സുധാകരൻ കാട്ടാന, ഡിറ്റോ തോമസ് കോഴിക്കോട്, എം.സി. രാധാകൃഷ്ണൻ തിരുവാഴിയോട്, ജിജി ചേലക്കര, പി.പി.കെ. അബ്ദുൾ റഹ്മാൻ, ജോർജ് പുലാപ്പറ്റ, ഷാജൻ കല്ലയിൽ തൃശൂർ, ഐസക് മാത്യു, സിബി മാത്യു പഴയന്നൂർ, എ.കെ. പൗലോസ് വടക്കഞ്ചേരി എന്നിവർ പ്രസംഗിച്ചു. 2025- 2027 വർഷത്തെ ഭാരവാഹികൾ: മുസ്തഫ കമാൽ- പ്രസിഡന്റ്, പി.എം.വി. വിൻസ്, പി.എം. അബ്രഹാം പനയ്ക്കാത്തോട്ടം- വൈസ് പ്രസിഡന്റുമാർ, ഷാജി ജോർജ്- ജനറൽ സെക്രട്ടറി, പി.പി.കെ. അബ്ദുൾ റഹ്മാൻ, സിബി മാത്യു- ജോയിന്റ് സെക്രട്ടറിമാർ, പി.വി. ജോർജ്- ട്രഷറർ.