തത്തമംഗലം ബസ് സ്റ്റാൻഡിലെ അഴുക്കുചാൽ നിർമാണം വിനയായി
1586688
Tuesday, August 26, 2025 1:02 AM IST
ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡിൽ അഴുക്കുചാൽ നിർമാണത്തിനു കുഴിയെടുത്ത് മൂടിയില്ല. പേരിനുമാത്രം സ്റ്റാൻഡിൽ കയറിയിരുന്ന സ്വകാര്യബസുകൾക്കും ഇപ്പോൾ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. തത്തമംഗലത്തെത്തി തിരിച്ചുപോകുന്ന അഞ്ചു സ്വകാര്യബസുകളാണ് ഇവിടെ കയറിയിരുന്നത്.
അതും ഇല്ലാതായതോടെ സ്ഥിരം യാത്രികർ ദുരിതത്തിലായി. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലേക്കു നിരവധിയാളുകൾ എത്താറുണ്ട്. അവർക്കും അഴുക്കുചാൽ നിർമാണം വിനയായിട്ടുണ്ട്.