അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ എടത്തനാട്ടുകര ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
1586983
Wednesday, August 27, 2025 1:28 AM IST
മണ്ണാർക്കാട്: അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ പുതിയ ബ്രാഞ്ച് എടത്തനാട്ടുകര കോട്ടപ്പള്ളയിൽ തുറന്നു. എൻ. ഷംസുദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെടിഡിസി ചെയർമാൻ പി.കെ. ശശി കാഷ് കൗണ്ടർ ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ മുഖ്യഥിതിയായി.
ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ വ്യക്തിത്വങ്ങളും പങ്കെടുത്തു. ഏടത്തനാട്ടുകര പെയിൻ ആൻഡ് പാലിയേറ്റീവിന് അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ ധനസഹായം കൈമാറി.
കാർഷിക മേഖലയ്ക്ക് പ്രത്യേക പ്രാധാന്യമുള്ള പ്രദേശത്ത് കർഷകർക്ക് കൂടുതൽ സൗകര്യം ഒരുക്കുക, അവർക്ക് ഗുണപ്രദമായ രീതിയിൽ അവരുടെ ചെറിയ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും സ്വരൂപിക്കുന്നതിന് സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യമാക്കുന്നതെന്ന് എംഡി അജിത് പാലാട്ട് പറഞ്ഞു. ബ്രാഞ്ച് മാനേജർ എൻ.പി. അഫ്സൽ സ്വാഗതം പറഞ്ഞു.
യുജിഎസ് ജനറൽ മാനേജർ അഭിലാഷ് പാലാട്ട്, എജിഎം ഹരിപ്രസാദ്, പിആർഒ ശ്യാംകുമാർ, ഓപ്പറേഷൻ മാനേജർ രാജീവ്, സെയിൽസ് മാനേജർമാരായ ശാസ്തപ്രസാദ്, ഷെമീർ അലി, ഫിനാൻസ് മാനേജർ ഹരീഷ്, ഓഡിറ്റർ ഫൈസൽ അലി, എച്ച്ആർ അനു മാതു, ബ്രാഞ്ച് മാനേജർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.