സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചനിലയിൽ
1587169
Wednesday, August 27, 2025 11:26 PM IST
കൊല്ലങ്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ ആശുപത്രിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
ഗോവിന്ദാപുരം ആട്ടയാന്പതി ഷൗക്കത്തലിയുടെ മകൻ അബ്ദുൾ റഹ്മാൻ(28) ആണ് കൊല്ലങ്കോട് ആബിന്ദ് ആശുപതിയിൽ ഇന്നലെ രാവിലെ ഒൻപതോടെ തൂങ്ങിമരിച്ചത്. യുവാവ് കഴിഞ്ഞ മൂന്നുദിവസമായി മദ്യപാനാസക്തിക്കു ചികിത്സയിൽ കഴിയുകയായിരുന്നു.
ഇന്നലെ അബ്ദുൾ റഹ്മാൻ മുറിയിലുണ്ടായിരുന്ന അമ്മയെ പുറത്താക്കി വാതിൽ അടയ്ക്കുകയായിരുന്നു. അമ്മ ബഹളംവച്ചതിനെത്തുടർന്ന് ആശുപത്രി ജീവനക്കാരെത്തി ശ്രമിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല.
വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് യുവാവിനെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് പോലീസിന്റെ ഇൻക്വസ്റ്റിനുശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.