നല്ലേപ്പിള്ളിയിൽ കർഷകോത്തമ ജേതാവിനെ ആദരിച്ചു
1586976
Wednesday, August 27, 2025 1:28 AM IST
ചിറ്റൂർ: സംസ്ഥാന കൃഷിവകുപ്പിന്റെ കർഷകോത്തമ അവാർഡ് ജേതാവ് നല്ലേപ്പിള്ളി സ്കറിയപിള്ളയെ സിപിഎം നല്ലേപ്പിള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽആദരിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വി. ബിനു അധ്യക്ഷനായി. നല്ലേപ്പിള്ളി ലോക്കൽ സെക്രട്ടറിമാരായ സി.എ. ശ്രീജിത്ത്, എസ്. മുത്തലിഫ്, എൻ. നിഷാന്ത്, ഏരിയ കമ്മറ്റിയംഗം എൻ. ഷിബു, നല്ലേപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ഡി. ജയപാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ് അനീഷ തുടങ്ങിയവർ പ്രസംഗിച്ചു.