ചെക്ക്പോസ്റ്റുകളിൽ എക്സൈസ് പരിശോധന കർശനമാക്കി
1587489
Friday, August 29, 2025 1:22 AM IST
കൊഴിഞ്ഞാമ്പാറ: ഓണം അടുത്തതോടെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കി. മീനാക്ഷിപുരം വേലന്താവളം, നടുപ്പുണി, ഗോവിന്ദാപുരം, ഗോപാലപുരം ചെക്ക്പോസ്റ്റുകളിലാണ് വാഹനപരിശോധന കർശനമാക്കിയിരിക്കുന്നത്.
ഇതിനുപുറമെ ഡാൻസാഫ് പോലീസും പട്രോളിംഗ് വ്യാപിച്ചിരിക്കുകയാണ്. എന്നാൽ അതിർത്തിയിൽ ചില സ്വകാര്യ വ്യക്തികളുടെ തോപ്പുകളിലും പറമ്പുകളിലും രഹസ്യവഴിയുണ്ടാക്കി വാഹനങ്ങൾ പോവുന്നതായും നാട്ടുകാർ അറിയിക്കുന്നുണ്ട്.
കള്ളക്കടത്തു മാഫിയ സംഘത്തിന്റെ അക്രമണഭീതി കാരണം ജനം പരസ്യപ്രതികരണത്തിനു തയാറാവുന്നില്ല.