നവീകരിച്ച കുളം നാടിനു സമർപ്പിച്ചു
1586975
Wednesday, August 27, 2025 1:28 AM IST
മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് ചെരവപ്പാടം വലിയകുളം എംഎൽഎ എൻ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മുസ്തഫ വറോടൻ മുഖ്യതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന വറോടൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ സഹദ് അരിയൂർ , നൗഫൽ തങ്ങൾ, ഇന്ദിരാ മടത്തുംപുള്ളി വാർഡ് മെംബർ ലക്ഷ്മിക്കുട്ടി മറ്റു മെംബർമാരായ സിദിഖ് മല്ലിയിൽ, കാദർ കുത്തനിയിൽ, പഞ്ചായത്ത് സെക്രട്ടറി കെ. ശിവപ്രകാശൻ പ്രസംഗിച്ചു.