പിഎസ്ജി കപ്പ് ബാസ്കറ്റ്ബോൾ: ചെന്നൈ ഇന്ത്യൻ ബാങ്ക് ജേതാക്കൾ
1587499
Friday, August 29, 2025 1:23 AM IST
കോയമ്പത്തൂർ: 59-ാമത് പിഎസ്ജി കപ്പ് പുരുഷ അഖിലേന്ത്യാ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ചെന്നൈ ഇന്ത്യൻ ബാങ്ക് ജേതാക്കളായി. ഫൈനലിൽ കെഎസ്ഇബി തിരുവനന്തപുരത്തെ 68- 50 എന്ന സ്കോറിൽ മറികടന്നാണ് വിജയം. ലോണാവാല ഇന്ത്യൻ എയർഫോഴ്സ് മൂന്നാം സ്ഥാനം നേടി. ചെന്നൈ ഇന്ത്യൻ ഓവർസീസ് ബാങ്ക് ടീമിനെ 81 -73 എന്ന സ്കോറിന് പരാജയപ്പെടുത്തി.
വിജയിച്ച ഇന്ത്യൻ ബാങ്ക് ടീമിന് ഒന്നാംസമ്മാനമായി ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാരായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ടീമിന് 75,000 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാരായ ഇന്ത്യൻ എയർഫോഴ്സ് ടീമിന് 50,000 രൂപയും ട്രോഫിയും, നാലാം സ്ഥാനക്കാരായ ഇന്ത്യൻ ഓവർസീസ് ബാങ്ക് ടീമിന് 25,000 രൂപയും ട്രോഫിയും ലഭിച്ചു. ഇന്ത്യൻ ബാങ്ക് ടീമിലെ ബാലയാണ് മികച്ച കളിക്കാരൻ.
പിഎസ്ജി എൻജിനീയറിംഗ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടന്നത്.കോയമ്പത്തൂർ കളക്ടർ പവൻകുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്ത് വിജയികളായ ടീമുകൾക്ക് സമ്മാനങ്ങൾ നൽകി. പിഎസ്ജി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി ഗോപാലകൃഷ്ണൻ, കോയമ്പത്തൂർ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റും കോയമ്പത്തൂർ സിആർഐ പമ്പ്സിന്റെ മാനേജിംഗ് ഡയറക്ടറുമായ സെൽവരാജ് എന്നിവർ പങ്കെടുത്തു.