മുണ്ടക്കുന്ന് കൈരളി റോഡ് നാടിനു സമർപ്പിച്ചു
1587222
Thursday, August 28, 2025 12:58 AM IST
മണ്ണാർക്കാട്: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് കൈരളി റോഡ് അഡ്വഎൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, ജില്ലാ പഞ്ചായത്ത് മെംബർ മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മണികണ്ഠൻ വടശേരി, പഞ്ചായത്ത് അംഗങ്ങളായ ജിഷ സുരേഷ്, ബഷീർ പടുകുണ്ടിൽ, അനിൽകുമാർ, അക്ബറലി പാറോക്കോട്ടിൽ, മുൻ പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ഹംസപ്പ, സി. മുഹമ്മദാലി, റഫീഖ പാറോക്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.