കരിന്പുഴ- ഒന്ന് വില്ലേജിൽ ഭൂനികുതി സ്വീകരിക്കുന്നതിനു നടപടിയായി
1587221
Thursday, August 28, 2025 12:58 AM IST
ഒറ്റപ്പാലം: ഭൂനികുതി സ്വീകരിക്കാതിരുന്ന പ്രശ്നത്തിന് പരിഹാരമായി. ഒറ്റപ്പാലം മണ്ഡലത്തിലെ നിരവധി കുടുംബങ്ങളുടെ ഏറ്റവും പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു ഭൂനികുതി സ്വീകരിക്കാത്ത റവന്യു വകുപ്പിന്റെ നടപടി. കഴിഞ്ഞ 15 വർഷത്തോളമായി ഭൂമിയുടെ നികുതി വിവിധ വില്ലേജുകളിൽ സ്വീകരിക്കാത്ത സ്ഥിതിയാണ്.
സാങ്കേതിക പ്രശ്നങളും നിയമപ്രശ്നങ്ങളുമായി വട്ടം തിരിഞ്ഞിരുന്ന കരിമ്പുഴ ഒന്ന് വില്ലേജിലും ഇത്തരത്തിൽ നികുതി സ്വീകരിക്കാത്ത 19 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ദിവസം നികുതി അടക്കുന്നതിന് സഹായകരമായ നടപടിയുണ്ടായത് . ശേഷിക്കുന്ന കുടുംബങ്ങൾക്ക് കൂടി നികുതി അടക്കുന്നതിന് തടസങ്ങളില്ലാത്ത നിലയിലുള്ള നടപടി സ്വീകരിക്കുമെന്ന് കെ. പ്രേംകുമാർ എംഎൽഎ അറിയിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഭൂ നികുതി സ്വീകരിക്കൽ പരിപാടി എംഎൽഎ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാർ, ഭൂരേഖ തഹസിൽദാർ സുനിൽകുമാർ പ്രസംഗിച്ചു .